പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം വി.ദക്ഷിണാമൂര്‍ത്തിക്ക്

തൃശ്ശൂര്‍ : കൊടുങ്ങല്ലൂര്‍ പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ-ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സംഗീതജ്ഞന്‍ വി.ദക്ഷിണാമൂര്‍ത്തിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങിയതാണ് പുരസ്‌കാരം.

പി.ഭാസ്‌കരന്റെ അഞ്ചാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് 25 ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.