പി ജയരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി

p jayarajan copyകണ്ണൂര്‍: കതിരൂര്‍ മനോജ്‌ വധക്കേില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. തലശ്ശേരി സെഷന്‍സ്‌ കോടതിയാണ്‌ ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്‌. യുഎപിഎ പ്രകാരം കേസില്‍ പ്രതിയായതിനാല്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്നാണ്‌ കോടതിയുടെ നിരീക്ഷണം. ജാമ്യാപേക്ഷയിലെ ഹര്‍ജിയിന്‍മേലുള്ള വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സിപിഐഎം പ്രതികരിച്ചു. നിയമപരമായി ആലോചിച്ച ശേഷം തുടര്‍നടപടികളിലേക്ക്‌ കടക്കും. അതേസമയം ആശുപത്രിയില്‍ കഴിയുന്ന പി ജയരാജന്റെ ആരോഗ്യസ്ഥിതി സിബിഐ പരിശോധിക്കും. ഇതിനുശേഷമായിരിക്കും സിബിഐ തുടര്‍ നടപടികള്‍ സ്വീകിരക്കുക എന്നാണ്‌ റിപ്പോര്‍ട്ട്‌.

കേസില്‍ 25 ാം പ്രതിയായതിനെ തുടര്‍ന്നാണ്‌ ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപക്ഷ തേടിയത്‌. നേരത്തെ രണ്ട്‌ തവണ മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും ഇതേ കോടതി അത്‌ തള്ളുകയായിരുന്നു.

2014 സെപ്‌റ്റംബര്‍ ഒന്നിനാണ്‌ ആര്‍എസ്‌ പ്രവര്‍ത്തകനായ മനോജ്‌ കൊല്ലപ്പെട്ടത്‌. മനോജ്‌ സഞ്ചരിച്ച കാറിന്‌ നേരെ ബോംബെറിയുകയും ശേഷം വിലിച്ചിറക്കി വെട്ടിക്കൊല്ലുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതി വിക്രമനും ജയരാജനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെന്ന്‌ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.