പി.കെ. നായര്‍ അനുസ്‌മരണം; ചലച്ചിത്രപ്രദര്‍ശനം

നാഷനല്‍ ഫിലിം ആര്‍ക്കൈവ്‌സ്‌ ഓഫ്‌ ഇന്ത്യ സ്ഥാപകനും മുന്‍ ഡയറക്ടറുമായിരുന്ന പി.കെ. നായരെ മലയാളസര്‍വകലാശാലയുടെ ചലച്ചിത്രപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്‌മരിക്കുന്നു. മാര്‍ച്ച്‌ 15 ന്‌ 1.30 ന്‌ അനുസ്‌മരണ പരിപാടി വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും. വിസിറ്റിങ്‌ പ്രൊഫസര്‍ മധു ഇറവങ്കര അനുസ്‌മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ പി.കെ. നായരുടെ ജീവിതത്തെ അധികരിച്ച്‌ ശിവേന്ദ്ര സിംങ്‌ ഡംഗാര്‍പൂര്‍ സംവിധാനം ചെയ്‌ത `സെല്ലുലോയ്‌ഡ്‌ മാന്‍’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ചിത്രത്തിന്‌ ദേശീയ അവാര്‍ഡുകളടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.