തിരു മുന്‍ ചീഫ് വിപ്പും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജ് നിയമസഭാംഗത്വം രാജി വെക്കാനൊരുങ്ങുന്നു.അടുത്ത് നിയമസഭാസമ്മളനത്തിന് മുന്‍പ് സ്ഥാനം രാജിവെക്കുമെന്ന് ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,
ഇനിയും യുഡിഎഫിന് വോട്ട’് ചെയ്യാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് ് പറഞ്ഞ പിസി ജോര്‍ജ്ജ് രാജി ഉടന്‍ ഉണ്ടാവുമെന്നും എന്നാല്‍ സമയം തീരുമാനിച്ചിട്ട’ില്ലെന്നും പറഞ്ഞു. ഇടതുപക്ഷമാണ് ശരിയെന്ന് ഇപ്പോള്‍ മനസ്സിലായി. രാജിക്ക് ശേഷം കേരളകോണ്‍ഗ്രസ് സെക്കുലറിന്റെ നേതൃത്വം എറ്റെടുക്കമെന്നും ജോര്‍ജ്ജ് പറഞ്ഞു.