പിറവത്ത് റെക്കോഡ് പോളിംഗ് ; പോളിംഗ് 80 ശതമാനം കടന്നു.

പിറവം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പിറവത്ത് റെക്കോഡ്  പോളിംഗ്.

പോളിംഗ്80 ശതമാനം കടന്നു.

എല്ലാ പോളിംഗ് സ്‌റ്റേഷനിലും കനത്തപോളിംഗാണ് നടക്കുന്നത്.

ഏറ്റവും കൂടുതല്‍  പോളിംഗ് എടയ്ക്കാട്ടുവയലില്‍ 86 ശതമാനം വും ഏറ്റവും കുറവ് പോളിംഗ് മുളന്തുരത്തി 73 ശതമാനവുമാണ്.

 

1,83,170 വോട്ടര്‍മാരുള്ളത്. ഇതില്‍ 89,925 പുരഷന്‍മാരും 93,245 സ്ത്രീകളുമാണ്. പിറവത്ത് 134 ബൂത്തുകളാണുള്ളത്. ഇതില്‍ 26 എണ്ണം പ്രശ്്‌ന ബാധിത ബൂത്തുകളാണ്.

ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് പിറവത്ത് ജനവിധി തേടുന്നത് ഇതില്‍ ഇടത്മുന്നണി സ്ഥാനാര്‍ത്ഥി എം ജെ ജേക്കബും യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ്് ജേക്കബും തമ്മിലാണ് മത്സരം.

യുഡി എഫ് സ്ഥാനാര്‍ത്ഥി അനൂബ് ജേക്കബ് മണ്ണത്തൂര്‍ ഗവ.ഹൈസ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്തിലെത്തി രാവിലെ ഏഴുമണിക്കുതന്നെ വോട്ട് രേഖപ്പെടുത്തി. വിജയം ഉറപ്പെന്നായിരുന്നു വോട്ടരേഖപ്പെടുത്തി പുറത്തിറങ്ങിയ അനൂബിന്റെ ആദ്യ പ്രതികരണം.