പിറവത്ത് അനൂപ് ജേക്കബിന് വന്‍ വിജയം

പിറവം : കേരള രാഷ്ട്രീയം ഉറ്റ് നോക്കിയ പിറവം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം. അനൂപ് ജേക്കബ് 12,071 വോട്ട് ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംജെ ജേക്കബിനെ തോല്‍പിച്ചത്. പിറവത്ത്് ഐക്യജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അനൂപിന് 82,756 വോട്ടും എംജെ ജേക്കബിന്്് 70,686 വോട്ടും ലഭിച്ചു.

എല്‍ഡിഎഫിന് മേല്‍കയ്യ് ഉണ്ടായിരുന്ന പഞ്ചായത്തുകള്‍ പോലും അനൂപ് വന്‍മുന്നേറ്റം നടത്തി. പിറവത്തെ ഏറ്റവും വലിയ 2-ാംമത്തെ ഭൂരിപക്ഷമാണിത്.

ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബിന് തിരിച്ചടിയായിരുന്നു.തിരുവാങ്കുളം ചോറ്റാനിക്കര, പഞ്ചായത്തുകളില്‍ പോലുംമുന്നേറ്റമുണ്ടാക്കാന്‍   എല്‍.ഡി.എഫിന് കഴിഞ്ഞില്ല. എംജെ ജേക്കബിന്റെ പഞ്ചായത്തില്‍ അനൂപിന് 303 വോട്ടിന്റെ ലീഡ്  ലഭിച്ചു.