പിറവം: 23 ബൂത്തുകളില്‍ പ്രശ്‌നസാധ്യത.

പിറവം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവത്ത് 23 പ്രശ്‌നസാധ്യത ബൂത്തുകളുണ്ടെന്ന് പോലീസ്. ഈ ബൂത്തുകളിലെ പോളിംങ് നടപടികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
ബൂത്തുകള്‍ ഒരുക്കിയ നാല് സ്ഥലങ്ങള്‍ അതീവപ്രശ്‌നസാധ്യത മേഖലയിലാണെന്നും അവിടെ കനത്ത സുരക്ഷിതത്വ വേണമെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
മാര്‍ച്ച് 17 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനക്ക് ശേഷം 10 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്ത് അവശേഷിക്കുന്നത്. നാളെ വൈകിട്ട് 5 മണിവരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. ഇതിനുശേഷം അവസാനചിത്രം വ്യക്തമാകും.