പിറവം തിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന്; 21ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: രാഷ്ട്രീ കേരളം ഉറ്റുനോക്കിയിരുന്ന പിറവം ഉപ തിരഞ്ഞെടുപ്പ മാര്‍ച്ച് പതിനെട്ടിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗീകമായി തിയതി പ്രഖ്യാപിച്ചു . തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22ന് ഇറക്കും.

29 വരെ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന മാര്‍ച്ച് മൂന്നിനാണ്. മാര്‍ച്ച് 21നാണ് വോട്ടെണ്ണല്‍ നടക്കുക.

മന്ത്രി ടി.എം.ജേക്കബിന്റെ മരണത്തെത്തുടര്‍ന്നാണ് പിറവം മണ്ഡല ത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് പിറവം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.ജെ ജേക്കബ് തെന്നയാണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 157 വോട്ടുകള്‍ക്കായിരുന്നു ടി.എം.ജേക്കബ് എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്.