പിറവം വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കൊച്ചി: രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ ഇന്നാണ്‌ വോട്ടെണ്ണല്‍. വരണാധികാരി ഇ.ആര്‍. ശോഭന, ഉപവരണാധികാരി എം. അരവിന്ദാക്ഷന്‍ നായര്‍, മൂവാറ്റുപുഴ തഹസില്‍ദാര്‍ ടി.എസ്. സ്വര്‍ണ്ണമ്മ എന്നിവരു

ടെ നേതൃത്വത്തില്‍ വോട്ടെണ്ണലിന് മുന്നൊരുക്കള്‍ പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് കമ്മീ്ഷന്‍ നിരീക്ഷകരായ ഉമാകാന്ത് പന്‍വാര്‍ , കെ. വീരഭദ്രറെഡി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വോട്ടെണ്ണുകയെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ്ഷാനവാസ് പറഞ്ഞു.

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും ഉള്‍പ്പെടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. നാളെ രാവിലെ ആറിന് തന്നെ കൗണ്ടിംഗ് ജീവനക്കാരും ഏജന്റുമാരും ഹാജരാകണം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് ഹാള്‍ വിട്ടുപോകുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കി. തിരഞ്ഞെടുപ്പു നിരീക്ഷകര്‍ക്കുമാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളു,
134 പോളിംഗ് ബൂത്താണ് പിറവത്തുണ്ടായിരുന്നത്. വോട്ടെണ്ണലിനും 14 മേശകളുണ്ടാകും. ഒന്‍പത് റൗണ്ട് എണ്ണുമ്പോള്‍ ഫലമറിയാം. ഓരോ റൗണ്ടിലേയും രണ്ട് വോട്ടിംഗ് യന്ത്രങ്ങളിലെ ഫലം നിരീക്ഷകന്‍ സാക്ഷ്യപ്പെടുത്തും. വോട്ടെണ്ണല്‍ മേശകള്‍ക്കു പുറമെ വരണാധികാരിയുടെ മേശയ്ക്കരികിലും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ നിയോഗിക്കാം. നിരീക്ഷകന്റെ അനുമതി ലഭിച്ചശേഷം വരണാധികാരി ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും.
ആദ്യ റൗണ്ട് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ഒപ്പം സര്‍വ്വീസ് ബാലറ്റുകളും എണ്ണും. അയച്ച 323 സര്‍വ്വീസ് ബാലറ്റുകളില്‍ ഇതിനകം 316 എണ്ണം തിരിച്ചെത്തി. 21-ന് രാവിലെ എട്ടുവരെ സര്‍വ്വീസ് വോട്ടുകള്‍ സ്വീകരിക്കും. സര്‍വ്വീസ് വോട്ട് എണ്ണിയശേഷം യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. നിര്‍മല ജൂനിയര്‍ സ്‌കൂളിലും പരിസരത്തും 340 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് വിന്യസിക്കും.
ഇന്ന് മൂവാറ്റുപുഴ താലൂക്കിലും പിറവം മണ്ഡലത്തിലും മദ്യഷാപ്പുകള്‍ അടച്ചിടാന്‍ ഉത്തരവായി.