പിറന്നാള്‍ വിവാദം :തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു

Story dated:Wednesday August 17th, 2016,03 57:pm

കോഴിക്കോട്‌: കമീഷ്‌ണര്‍ ടോമിന്‍ തച്ചങ്കരി തന്റെ ജന്മദിനാഘോഷവുമായി ഉണ്ടായ വിവാദത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. താന്‍ പിറന്നാള്‍ ദിനത്തില്‍ മധുരം നല്‍കിയത്‌ നല്ല ഉദ്ദേശത്തിലായിരുന്നെന്നും എന്നാല്‍ കേരളത്തിന്റെ മണ്ണില്‍ അത്‌ ഏശിയില്ലെന്നും അദേഹം പറഞ്ഞു. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഹുങ്കായി മാത്രമേ അതിനെ പരിഗണിക്കുയൊള്ളുവെന്നാണ്‌ ഒരു അഭ്യുദയകാംഷി തന്നോട്‌ പറഞ്ഞതെന്നും അദേഹം വ്യക്തമാക്കി. അതുകൊണ്ട്‌ തന്നെ ഇത്‌ ഒഴിവാക്കാമായിരുന്നു. ആഘോഷത്തെ കേരളത്തിലെ ജനങ്ങള്‍ തെറ്റായാണ്‌ മനസിലാക്കിയത്‌. അതിനാല്‍ ഖേദം രേഖപ്പെടുത്തുന്നതായും ഇത്തരം സന്ദര്‍ഭങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും തച്ചങ്കരി പറഞ്ഞു.

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കൂടി പങ്കെടുത്ത പെതുപരിപാടിയിലാണ്‌ തച്ചങ്കരി ഖേദപ്രകടനം നടത്തിയത്‌. മോട്ടോര്‍വാഹനവകുപ്പ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന റോഡ്‌ സുരക്ഷ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടന വേദിയിലായിരുന്നു ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറുടെ മറുപടി.