പിതാവ് പരാതി നല്‍കി ; ലിസിക്ക് ഹൈക്കോടതി നോട്ടീസ്.

നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി പ്രിയദര്‍ശന് ഹൈക്കോടതി നോട്ടീസ്. പിതാവായ തനിക്ക് സംരക്ഷണവും ജീവനാംശവും മകളായ ലിസി നല്‍കുന്നില്ലെന്ന് പിതാവ് എന്‍ ഡി വര്‍ക്കി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലിസിക്ക് നോട്ടീസ് .

4500 രൂപ പ്രതിമാസം ജീവനാംശവും 1000 രൂപ മരുന്നിനും നല്‍കണമെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.

ഇതുവരെ തനിക്ക് ലിസി ജീവനാംശം നല്‍കിയിട്ടില്ലെന്ന് കാണിച്ച് വര്‍ക്കി വീണ്ടും ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.