പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി-ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കാമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജജയ്നിയിലെ ആര്‍എസ്എസ് പ്രമുഖ് ഡോ.കുന്ദന്‍ ചന്ദ്രാവത്താണ് മുഖ്യമന്ത്രിയുടെ തലക്ക് വിലയിട്ടത്. സ്ഥലം എം പി ചിന്താമണി മാളവ്യ, എംഎല്‍എ മോഹന്‍യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചന്ദ്രാവത്തിന്റെ പ്രഖ്യാപനം.

പിണറായി വിജയന്റെ തലകൊണ്ടുവരുന്നവര്‍ക്ക് തന്റെ സ്വത്തെല്ലാം വിറ്റിട്ടായാലും ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം .കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആര്‍എസ്എസ് പ്വ്രര്‍ത്തകരെ കൊന്നൊടുക്കുകയാണെന്നും ചന്ദ്രാവത്ത് ആരോപിച്ചു.