പിണറായി നയിക്കും : സത്യപ്രതിജ്ഞ ബുധനാഴ്ച

pinaray final copyതിരു : ഭാവികേരളത്തെ നയിക്കാന്‍ സിപിഐഎം പിണറായി വിജയനെ ഔദ്യോഗികമായി തെരഞ്ഞെടുത്തതിന് പിന്നാലെ
. പുതിയ മന്ത്രിസഭരൂപീകരിക്കുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് തുടങ്ങിക്കഴിഞ്ഞു. വരുന്ന ബുധനാഴ്ചയായിരിക്കും സത്യപ്രതിജ്ഞചടങ്ങ്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്.
ദീര്‍ഘകാലം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായിരുന്ന അനുഭവസമ്പത്തും കരുത്തും കൈമുതലാക്കിയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത് കേരളത്തില്‍ ഏറെ വേട്ടയാടപ്പെട്ട അപൂര്‍വ്വം രാഷട്രീയ നേതാക്കളില്‍ ഓരാളാണ് പിണറായി

പുതിയ മന്ത്രിയമാരെ തീരുമാനിക്കാന്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ യോഗം ചേരും.. സിപിഐഎമ്മിന്റെ മന്ത്രിപട്ടികയില്‍ നിരവധി പുതമുഖങ്ങളുണ്ടെന്നാണ് സൂചന. കോഴിക്കോട്ട് നിന്ന് ടിപി രാമകൃഷണനോ, വികെസി മമ്മദ്‌കോയയോ മന്ത്രിയാകും. മലപ്പുറത്ത് നിന്ന് കെടി ജലീലിനെയും പരിഗണിക്കുന്നുണ്ടെന്നാണ് സുചന. സിപഐയുടെ പ്രഥമപട്ടികയില്‍ തന്നെ തൃശ്ശുര്‍ എംഎല്‍എ വിഎസ് സുനില്‍കുമാറുണ്ട്.