പിണറായി കുറ്റവിമുക്തന്‍

കൊച്ചി: ലവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍. പിണറായിക്കെതിരെ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. കേസില്‍  പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഉബൈദിന്റെ വിധി വന്നത്. ലാവ്ലിനുമായി കരാറുണ്ടാക്കിയത് വന്‍ കരാറായി കണക്കാക്കാനാവില്ലെന്നും കരാറുണ്ടാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്കാണ്  ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞു.

202 പേജുള്ള വിധിന്യായമാണ് വായിച്ചത്. വിധിന്യായം പൂര്‍ണമായും വായിച്ചശേഷമാണ് വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചത്.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് നേരത്തെ ഒഴിവാക്കിയത്. തുടര്‍ന്ന് ഇതിനെതിരെറിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.