പിണറായിക്ക് ചന്ദ്രപ്പന്റെ മറുപടി

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പിണറായി വിജയന് സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന്‍ മറുപടി .അന്തസില്ലാതെ സംസാരിക്കുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ചേര്‍ന്നതല്ല’് .മുന്നണിയിലെ ഘടകകക്ഷികളോടോ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മാന്യവും സഭ്യവുമായ ഭാഷ ഉപയോഗിക്കണമെന്നും സികെ ചന്ദ്രപ്പന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
മോശമായ ഭാഷ ഉപയോഗിച്ചാല്‍ മുന്നണിയെ കുറിച്ചും പാര്‍ട്ടിയെ കുറിച്ചും ജനങ്ങള്‍ എന്താണ് കരുതുന്നുവെന്ന കാര്യവും ചിന്തിക്കണം. ഉളുപ്പില്ലാതെ എങ്ങനെ വേണമെങ്കിലും ഭാഷ ഉപയോഗിക്കാം. ഗൗരവമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ സംസ്‌കാരമുള്ള ഭാഷയാണ് ഉപയോഗിക്കേണടത്ത്. മുന്നണിയില്‍ ചെറിയവരും വലിയവരും ഇല്ല. എല്ലാ കക്ഷികളും തുല്യരാണ്. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.

. സിപിഎം സമ്മേളനം ഈവന്റ് മാനേജ്‌മെന്റ് ആണ് നടത്തിയതെന്ന പരാമര്‍ശം വേദനയുണ്ടാക്കിയെങ്കിലും മാപ്പു ചോദിക്കുന്നു. ഇനി അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.