പിജെ ജോസഫും കൊടിക്കുന്നേല്‍ സുരേഷ് എം പിയും പങ്കെടുത്ത യോഗത്തില്‍ കൂട്ടയടി

കുട്ടനാട്: പിജെ ജോസഫും കൊടിക്കുന്നേല്‍ സുരേഷ് എം പിയും പങ്കെടുത്ത കുട്ടനാട് പാക്കേജ് അവലോകന യോഗത്തില്‍ കയ്യാങ്കളി. യോഗം തുടങ്ങിയപ്പോള്‍ മുതല്‍ ഒളിയമ്പുകളും പരസ്പരം കുറ്റപ്പെടുത്തലുകളും നടത്തിയ മന്ത്രിയും എംപിയും തമ്മില്‍ ഒരു ഘട്ടത്തില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.
ചര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇടപെട്ട കൊടിക്കുന്നേല്‍ സുരേഷ് എം പി മന്ത്രിക്കെതിരെ നിലപാട് സ്വീകരിച്ചു. എ സി കനാലിന് സമാന്തരമായി കനാല്‍ പണിയണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ അതിനെകുറിച്ച ആലോചിക്കാമെന്ന മന്ത്രിയുടെ മറുപടി കേട്ടയുടനെ മുല്ലപെരിയാര്‍ പോലെ ഇതും കുളമാക്കെരുതെന്ന് എംപി പറഞ്ഞു. ഈ വാക്കുകള്‍ മന്ത്രി പി ജെ ജോസഫിനെ ക്ഷുഭിതനാക്കി.
തുടര്‍ന്ന് മുദ്രാവാക്യങ്ങളോടെ വേദിയിലേക്ക് ഇരച്ച് കയറിയ കോണ്‍ഗ്രസ്സ് കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കു തര്‍ക്കവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.
ഇതെ തുടര്‍ന്ന മന്ത്രി യോഗം പിരിച്ചുവിട്ടു. ഈ വിഷയം വരും ദിവസങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.