പിഎസ്എംഒ കോളേജില്‍ എംഎസ്എഫ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 6 പേര്‍ക്ക് പരിക്ക്.

തിരൂരങ്ങാടി : യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി പിഎസ്എംഒ കോളേജില്‍ എംഎസ്എഫും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ പരിക്കേറ്റ ആറ് പേരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്‌യു പ്രവര്‍ത്തക്കരായ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥികളായ പിപി സജിന്‍(19),വി എ ദില്‍ഷാദ്(19), എംഎസ്എഫ് പ്രവര്‍ത്തകരും മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളുമായ വി അബ്ദുള്‍ വഹാബ്(20), വി കെ സുഫീല്‍(21), മൂന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ത്ഥി നസീഫ് ബിന്‍ അബ്ദുള്‍ ലത്തീഫ്(20), ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ആനന്ദ് ഇംത്യാസ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് ഇവര്‍ തമ്മില്‍ കൂട്ടയടിയുണ്ടായത്.

ഇവിടെ യുഡിഎഫ് സഖ്യം സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് ഇല്ലാതായതിനാല്‍ ഇവര്‍ വേറെ വേറെയാണ് മത്സരിച്ചത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ മുഴുവന്‍ ജനറല്‍ സീറ്റുകളിലും എംഎസ്എഫാണ് വിജയിച്ചത്.