പാസ്സ്‌പോര്‍ട്ടിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍.

മലപ്പുറത്ത് പാസ്സപോര്‍ട്ട് സേവാകേന്ദ്രത്തില്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 20 മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും.

passportindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ, എപ്പോള്‍ ഹാജരാകണമെന്ന അറിയിപ്പ് ഓണ്‍ലൈനായി ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട കോപ്പിയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിതസമയത്തിന് അരമണിക്കൂര്‍മുമ്പ് സേവാകേന്ദ്രത്തിലെത്തണം.