പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; വന്‍ അപകടം ഒഴിവായി

ആലപ്പുഴ: എറണാകുളം- കായംകുളം പാസഞ്ചര്‍ ട്രെയിന്‍ ആലപ്പുഴയില്‍ വെച്ച് പാളം തെറ്റി. ട്രെയിനിന്റെ ബോഗി ആലപ്പുഴ സ്റ്റേഷനിലിത്തിയപ്പോള്‍ ഒരു ബോഗി വേര്‍പ്പെട്ടതോടെയാണ് പാളം തെറ്റിയത്. ബോഗിയില്‍ ഈ സമയത്ത് ഒരു സ്ത്രീയും ഒമ്പത് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ട്രെയിന്‍ നിര്‍ത്തുന്ന സമയത്ത് വേഗതകുറഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ട്രെയിനില്‍ നിന്ന് വേര്‍പ്പെട്ട ബോഗി 25 മീറ്ററോളം പാലത്തിലൂടെ നീങ്ങിയശേഷമാണ് നിന്നത്. പാസഞ്ചര്‍ ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിര്‍ത്തുന്ന സമയത്തായിരുന്നു അപകടം നടന്നത്.

ട്രെയിന്‍ വേഗത കുറവായതിനല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.