പാല കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്‌ത്രീ മരിച്ചനിലയില്‍

Untitled-1 copyകോട്ടയം: പാലാ കര്‍മ്മലീത്ത മഠത്തില്‍ കന്യസ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ അമല(69)യെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തലയില്‍ മുറിവേറ്റ പാടുണ്ട്‌. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നാണ്‌ പ്രാഥമിക നിഗമനം.

സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന്‌ കോട്ടയം എസ്‌ പി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട്‌ തലക്ക്‌ പിന്നിലേറ്റ മുറിവാണ്‌ മരണ കാരണമെന്ന്‌ എസ്‌ പി സതീഷ്‌ ബിനോയി പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്‌പി സുനീഷ്‌ ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മഠത്തിന്‌ സമീപത്തെ കാര്‍മല്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു അമല. ഏറെക്കാലമായി ഈ മഠത്തിലെ അന്തേവാസിയാണ്‌ സിസ്റ്റര്‍. പനിയും മറ്റ്‌ ശാരീരിക ബുദ്ധിമു്‌ടുകളും ഉണ്ടായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ടുദിവസമായി സിസ്റ്റര്‍ ജോലിക്ക്‌ പോയിരുന്നില്ല. ഇന്നുരാവിലെ കുര്‍ബാനയ്‌ക്ക്‌ സിസ്റ്റര്‍ എത്താതിരുന്നതിനെ തുടര്‍ന്ന്‌ മഠത്തിലെ മറ്റ്‌ അന്തേവാസികള്‍ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ്‌ മരിച്ചു കിടക്കുന്നത്‌ കണ്ടത്‌. മുറി അകത്തുനിന്നു പൂട്ടിയിരുന്നില്ല. തുടര്‍ന്ന്‌ അന്തേവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.