പാലയില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും;കെഎം മാണി

km-mani3_0കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയില്‍ നിന്ന്‌ മികച്ച ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്ന്‌ ആത്മവിശ്വാസമുണ്ടെന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ എം മാണി. രിവിലെ പാലയില്‍ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മാണി.

പാലയില്‍ നല്ല മത്സരം ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മത്സരം ഉണ്ടെന്ന മറുപടിയാണ്‌ മാണി നല്‍കിയത്‌. മത്സരം ഉണ്ടെങ്കിലും പാലയിലെ വോട്ടര്‍മാര്‍ തനിക്ക്‌ മികച്ച ഭൂരിപക്ഷം നല്‍കി വിജിയിപ്പിക്കുമെന്നും മാണി പറഞ്ഞു.

പാലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്‌ എന്‍സിപി നേതാവ്‌ മാണി സി കാപ്പനാണ്‌. എന്‍. ഹരിയാണ്‌ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.