പാലത്തിങ്ങല്‍ പള്ളി പുനര്‍നിര്‍മാണം; പാണക്കാട് തങ്ങള്‍ ശിലാസ്ഥാപനം നടത്തി.

രപ്പനങ്ങാടി : പുതുക്കിപ്പണിയുന്ന പാലത്തിങ്ങല്‍ ജുമാത്ത് പള്ളിയുടെ ശിലാസ്ഥാപനകര്‍മം പാണക്കാട് ഹൈദരിലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇന്നു വൈകീട്ട് ആറുമണിക്കായിരുന്നു ചടങ്ങ്.

ചടങ്ങിനോടനുബന്ധിച്ച് പാലത്തിങ്ങല്‍ അങ്ങാടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ചെറുശ്ശേരി സൈനുദീന്‍ മുസ്ല്യാര്‍, മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ദുഅ സമ്മേലള നത്തിന് കോഴിക്കോട് വലിയഖാസി  മുഹമ്മദ് കോയത്തങ്ങള്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ ആയിങ്ങളാണ് പങ്കെടുത്തത്.

പാലത്തിങ്ങല്‍ ചുഴലി ഭാഗങ്ങളിലായി 1200 ലേറെ കുംബങ്ങള്‍ ഉള്ള മഹല്ലിലെ ജുമ അത്ത് പള്ളിയാണിത്. പള്ളിപുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഖബര്‍പൊളിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെതിരെ ഒരു കുടുംബം വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ചിരുന്നു.