പാലത്തിങ്ങലെ ‘ഫുട്ബോള്‍ ഉത്സവം’ തുടങ്ങി.

പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ ഇനി ഉത്സവ ലഹരിയിലാണ്. മലപ്പുറം, കോഴിക്കോടെ ജില്ലകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘പാസ്’ ഫുട്ബോള്‍ മേളക്ക് ഇന്നലെ തുടക്കമായി. ദിവസേന രണ്ട് മത്സരങ്ങള്‍ വീതമാണ് നടക്കുന്നത്. പാലത്തിങ്ങല്‍ പി. എം.ഈ.എസ് സ്കൂളിലെ ഫ്ലെഡ്  ലൈറ്റ് ഗ്രൌണ്ടില്‍  നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഈ മാസം 21-നാണ്. 
ഈ ഫുട്ബോള്‍ മേള തികച്ചും നാടിന്റെ ഉത്സവം തന്നെയാണ്.

പരപ്പനങ്ങാടി പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബായ പാസ് പാലത്തിങ്ങല്‍ നടത്തുന്ന ടൂര്‍ണമെന്റിലേക്ക് പ്രവേശനം തീര്‍ത്തും സൌജന്യമാണ്. ഈ ടൂര്‍ണമെന്റിന്റെ സംഘാടക  മികവും നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ഏറെ ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ ജില്ലക്ക് പുറത്തു നിന്നുമുള്ള ടീമുകളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള താരങ്ങളും ടൂര്‍ണമെന്റിനു മാറ്റ് കൂട്ടുന്നു. എല്ലാറ്റിനും പുറമേ യുറോപിലെ ഗ്രൌണ്ടുകളെ  ഓര്‍മിപ്പിക്കുന്ന  മനോഹരമായ കളിയിടമാണിത്! രാത്രി വെളിച്ചത്തില്‍ മനം കുളിര്‍പ്പിക്കുന്ന കാഴ്ചയും വാശിയേറിയ കളികളും ഇവിടേയ്ക്ക് ഏറെ കാണികളെ ആകര്‍ഷിക്കുന്നു.

പാലത്തിങ്ങല്‍ പാസ്‌ ഫുട്ബാളില്‍ ഇന്നലെ രാത്രി നടന്ന രണ്ടു മത്സരങ്ങളും ആവേശത്തിന്റെ കൊടുമുടിയിലെത്തി. ടൈ ബ്രേക്കറും മത്സര ഫലം സമനിലയിലായപ്പോള്‍ ഇരു മത്സരത്തിലും ടോസ്സിലൂടെ വിജയിയെ തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ അല്‍-സബാബ് ആറില്ലവും രണ്ടാമത്തെ മത്സരത്തില്‍ ബെന്‍സി ബോയ്സ് പതിനാറുങ്ങലും ജയിച്ചു.
ഇന്നത്തെ മത്സരങ്ങളില്‍ വരൈടി സെവന്‍സ് കൊടിഞ്ഞി ഗ്ലിട്ടെര്സ് മൂന്നിയൂരിനെയും ചിറയില്‍ കിക്കെര്‍സ് കക്കാട്, ഹെല്‍പ്‌ ലൈന്‍ ചിറമംഗലത്തെയും   നേരിടും.