പാലക്കാട്‌ ജില്ല സാധ്യത പട്ടികയില്‍ മലമ്പുഴയില്‍ വിഎസിന്റെ പേരില്ല

v sപാലക്കാട്‌: സിപിഐഎം പാലക്കാട്‌ ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച സാധ്യത പട്ടികയില്‍ വിഎസ്‌ അച്യുതാനന്ദന്റെ പേരില്ല. വി.എസിന്‌ പകരം ജില്ലാ കമ്മിററി അംഗം എ.പ്രഭാകരന്റെ പേരാണ്‌ നിര്‍ദേശിച്ചിട്ടുള്ളത്‌. മലമ്പുഴ മണ്ഡലത്തില്‍ വി എസിനെയാണ്‌ പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.

്‌രണ്ട്‌ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന്‌ പറയുന്നത്‌ പ്രായോഗികമല്ലെന്നും വിജയസാധ്യതയുള്ളവര്‍ക്ക്‌ വീണ്ടും മത്സരിക്കാമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ നിര്‍ദേശമുണ്ട്‌. വി എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഏകദേശ രൂപരേഖ സെക്രട്ടറിയേററിനുണ്ടെങ്കിലും ഏത്‌ മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു.