പാലക്കല്‍ വാനും മിനി ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: നാഷ്ണല്‍ ഹൈവെ17 ല്‍ പാലക്കലില്‍ വാനും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് പരിക്കേറ്റു. വാന്‍ യാത്രക്കാരായ കോഴിക്കോട് കോടമ്പുഴ താണിയത്ത് റിഷാദ്(29), താണിക്കല്‍ ഷാനിക്ക്(23), ഷമീര്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.