പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ഗുരുവിന്റെ പങ്കിനെ കുറിച്ച് സംശയമുണ്ടെന്ന് പി ചിദംബരം

p-chidambaramദില്ലി: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ചേദ്യംചെയ്ത് പി ചിദംബരം. 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടോ എന്നതിനെപറ്റി സംശയങ്ങളുണ്ടെന്ന് ചിദംബരം. കേസ് ശരിയായ രീതിയിലല്ല തീര്‍പ്പാക്കിയതെന്ന് അഭിപ്രായം വെച്ച് പുലര്‍ത്തുന്നതില്‍ തെറ്റില്ല. പങ്കുണ്ടായിരുന്നെങ്കില്‍ തന്നെ ജീവപര്യന്തം ശിക്ഷ മതിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ ഭാഗമായിരിക്കെ കോടതി തീരുമാനം തെറ്റെന്ന് പറയാനാകുമായിരുന്നില്ല. സ്വതന്ത്ര അഭിപ്രായത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ശരിയല്ലെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

2008 മുതല്‍ 2012 വരെ ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. പിന്നീടാണ് ധനമന്ത്രിയായി ചുമതലയേറ്റത്. 2013 ലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നത്. അന്ന് സുശൂല്‍ കുമാര്‍ ഷിന്‍ഡെയായിരുന്നു ആഭ്യന്തര മന്ത്രി