പാര്‍ലമെന്റില്‍ എം പിയുടെ മുലയൂട്ടല്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നു

Victoria-Dondaബ്യൂണസ്‌: പാര്‍ലമെന്റില്‍ വെച്ച്‌ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന അര്‍ജന്റീനിയന്‍ എം പിയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാകുന്നു. വിക്ടോറിയ ദോണ്ട പെരസാണ്‌ ഈ ഒറ്റ ചിത്രത്തിലൂടെ ലോക ശ്രദ്ധനേടിയിരിക്കുന്നത്‌. തന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ്‌ വിക്ടോറിയ മുലയൂട്ടുന്നത്‌.

പൊതു സ്ഥലങ്ങളില്‍ അമ്മമാര്‍ക്ക്‌ മുലയൂട്ടാനുള്ള അവകാശത്തിനായി ലോകമെമ്പാടും നടന്നുവരുന്ന ആവശ്യത്തിന്‌ ശക്തിപകര്‍ന്നിരിക്കുകയാണ്‌ എം പിയുടെ ഈ ചിത്രം.

പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്ന അമ്മമാക്ക്‌ നേരെ നിരവധി ആക്രമണങ്ങള്‍ നടന്നു വരുന്നുണ്ട്‌. ബ്രിട്ടണിലെ ഒരു തുണിക്കടയിലെ മൂലയിലിരുന്ന്‌ മുലയൂട്ടിയ സ്‌ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറത്താക്കിയ സംഭവം വന്‍വിവാദമായിരുന്നു.