പാര്‍ലമെന്ററി പ്രാക്‌ടീസ്‌ ആന്‍ഡ്‌ പ്രൊസീജര്‍: സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ്‌ ആന്‍ഡ്‌ പ്രൊസീജര്‍ രണ്ടാമത്‌ ബാച്ചില്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷാ ഫോമിനും പ്രോസ്‌പെക്ടസിനുമുള്ള ഫീസ്‌, സെക്രട്ടറി, കേരള നിയമസഭ എന്ന പേരില്‍ തിരുവനന്തപുരത്ത്‌ മാറാവുന്ന വിധം 100/ രൂപയുടെ ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌ ആയോ എസ്‌.ബി.ടിയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ 67255031134 അക്കൗണ്ട്‌ നമ്പരില്‍ നേരിട്ട്‌ പണമായോ അടയ്‌ക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 നകം ലഭിക്കണം. കൂടുതല്‍ വിവരം niyamasabha.org ല്‍ ലഭിക്കും. ഫോണ്‍ 0471 2512662, 2512453, 9496551719.