പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

കോഴിക്കോട് : മാര്‍ച്ച് 5 മുതല്‍ നടന്നുവരുന്ന സി.പിഐ.എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ടിയായ സി.പി.ഐ.എം അടുത്ത പാര്‍ടി കോണ്‍ഗ്രസ് കാലയളവുവരെ ഏതുനിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്ക് സുര്‍ജിത്ത് ജ്യോതിബസു നഗര്‍ വേദിയായി. ചൂഷണത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ള ഏക മാര്‍ഗം സോഷ്യലിസമാണെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സി.പി.ഐ.എം അതിന്റെ ബ്രാഞ്ച് തലം മുതല്‍ കേന്ദ്ര കമ്മിറ്റി വരെ ചര്‍ച്ച ചെയ്ത പ്രത്യയ ശാസ്ത്ര രേഖയ്ക്കി ഈ പാര്‍ടികോണ്‍ഗ്രസില്‍ അംഗീകാരമായി.

മാര്‍ക്‌സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വര്‍ഗസമരം തീവ്രമാക്കാന്‍ ശ്രമിക്കുമെന്നും പാര്‍ടികോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ഇന്ന് പ്രതിനിധി സമ്മേളനത്തില്‍ തിരഞ്ഞെടുപ്പുകളുടെ ദിവസമാണ്. ഉച്ചയോടെ കേന്ദ്രകമ്മിറ്റി,കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ എന്നിവയെ തെരഞ്ഞെടുക്കും. കേന്ദ്രകമ്മറ്റി യോഗം ചേര്‍ന്ന് പിബി അംഗങ്ങളെയും പുതിയ ജനറല്‍ സെക്രട്ടറിയെയും പ്രഖ്യാപിക്കും

 

.പുതിയ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ വി.എസ് അച്യുതാനന്ദന്‍ ഉണ്ടാവാനിടയില്ലെന്ന് സൂചന. പുതിയ പി.ബി അംഗങ്ങളെ നിര്‍ദേശിച്ച് പോളിറ്റ് ബ്യൂറോ ഇന്നലെ തയ്യാറാക്കിയ പാനലില്‍ വി.എസിന്റെ പേരില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും പി.ബിയിലേക്ക്  പുതിയ അംഗങ്ങള്‍ ആരുമില്ലെന്നാണ് സൂചന

വൈകീട്ട് പാര്‍ടികോണ്‍ഗ്രസിന് സമാനം കുറിച്ച് കൊണ്ട് കോഴിക്കോട് ജില്ലയിലെ കാല്‍ ലക്ഷം റെഡ് വളണ്ടിയര്‍മാര്‍ കോഴിക്കോട് കടപ്പുറത്ത് സജ്ജമാക്കിയ പാന്ഥേ നഗറിലേക്ക് മാര്‍ച്ച് ചെയ്യും.ക്രിസ്ത്യന്‍കോളെജ് മൈതാനത്തില്‍നിന്നും സ്‌റ്റേഡിയത്തില്‍നിന്നും സാമൂതിരി സ്‌കൂള്‍ മൈതാനത്തുനിന്നും ഉച്ച്ക്ക് 2 മണിയോടുകൂടിയാണ് ചെമ്പട മാര്‍ച്ച്് ചെയ്തു തുടങ്ങുക. ഇതിനു പുറമെ ആയിരക്കണക്കിന് സിപിഐഎം അനുഭാവികളും പ്രവര്‍ത്തകരും രാവിലെ മുതല്‍ തന്നെ കൊടികളും വാദ്യഘോഷങ്ങളുമായി നഗരത്തില്‍ എത്തിക്കഴിഞ്ഞു. നഗരമാകെ പാര്‍ടി കോണ്‍ഗ്രസ് ഉത്സവത്തിന്റെ നിറവില്‍ നില്‍ക്കുകയാണ്.