പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും;വി എസ്‌ അച്യുതാനന്ദന്‍

IN16_ACHUTHANANDAN_104592fദില്ലി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ വിഎസ്‌ അച്യുതാനന്ദന്‍. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ്‌ തീരുമാനിക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോ തീരുമാനിക്കുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. അതെസമയം താന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന്‌ കോടിയേരി പറഞ്ഞു.