പാമോലിന്‍; വിഎസ്സിന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും ഹര്‍ജി തള്ളണം.

കൊച്ചി : പാമോലിന്‍ കേസില്‍ വിഎസ് അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും നല്‍കിയ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. വിഎസ്സാണ് പാമോലിന്‍ കേസില്‍ പരാതി നല്‍കിയതെന്ന് പറയാനാകില്ലെന്നാണ് കോടതിയുടെ വാദം. അതുകൊണ്ടുതന്നെ വിഎസ്സിന് കേസില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.
ഇടമലയാര്‍കേസില്‍ വിഎസ് കക്ഷിയല്ലാഞ്ഞിട്ടുകൂടി അദ്ദേഹത്തിന്റെ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ച കാര്യം വിഎസ്സിന്റെ അഭിഭാഷകര്‍ കോടതിയില്‍ എടുത്തുപറയുകയുണ്ടായി.
ഇപ്പോള്‍ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 24 ലേക്ക് മാറ്റി.