പാമോലിന്‍ കേസ്; മാര്‍ച്ച് 24-ലിലേക്ക് മാറ്റി.

തൃശ്ശൂര്‍: പാമോലിന്‍ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 24-ലിലേക്ക് തൃശ്ശൂര്‍ വിജിലന്‍സ് കോടതി മാറ്റിവെച്ചു. പാമോലിന്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയിട്ടുണ്. കൂടാതെ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും വി.എസ്. ഹര്‍ജിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് അടുത്ത മാസം 24-ലിലേക്ക് മാറ്റിവെച്ചിരിക്കുന്നത്.
തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ മറവില്‍ കേസ് അട്ടിമറിക്കാനാണ് പ്രോസിക്യൂഷനും പ്രതികളും ശ്രമിക്കുന്നതെന്ന് വി.എസ്. ആരോപിച്ചു. അന്വേഷണറിപ്പോര്‍ട്ടിന്റെ മേല്‍ അന്തിമവിധി പ്രഖ്യാപിക്കും മുന്‍പേ തന്റെ വാദം കൂടി കേള്‍ക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടിരുന്നു.