പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ ഹര്‍ജി നല്‍കി.

തൃശ്ശൂര്‍: പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഹര്‍ജി നല്‍കി.
ഇപ്പോള്‍ നിലവില്‍ കോടതിയിലുള്ള സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സിആര്‍പിസി 191 ബി പ്രകാരം കോടതി സ്വമേധയാ തന്നെ കേസ് എടുക്കണമെന്ന് കണ്ണന്താനം കോടതിയില്‍ ആവശ്യപ്പെട്ടു.

കണ്ണന്താനത്തിന്റെ ഹര്‍ജി 24 ന് പരിഗണിക്കും.