പാത് ഫൈന്റർ പ്രസിദ്ധീകരിച്ചു

SCOUTSപരപ്പനങ്ങാടി :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ പ്രസിദ്ധീകരിച്ച ‘പാത് ഫൈന്റർ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിയമസഭാ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ നിർവ്വഹിച്ചു .അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൗട്സ് ഗൈഡ്‌സ് പ്രസ്ഥാനത്തെ പരിചയപ്പെടുത്താനാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത് .ജില്ലാ കമ്മീഷണർ സി സതീദേവി അധ്യക്ഷയായി .സെക്രട്ടറി സി അരവിന്ദ് ,ജില്ലാ കമ്മീഷണർമാരായ കെ അബ്ദുൽസലാം ,കെ ശോഭനാദേവി ,ട്രഷറർ കെ ബഷീർ അഹമ്മദ് ,റീജണൽ ഐ ടി കൗൺസിലർ ബിജി മാത്യു ,പി കെ അനൂജ് എന്നിവർ സംബന്ധിച്ചു .