പാണമ്പ്രയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്‌

വള്ളിക്കുന്ന്: വിവാഹ പാർട്ടി സഞ്ചരിച്ച കാർ പാണാമ്പ്ര വളവിൽ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു.അഞ്ചു പേർക്ക് പരുക്ക്.വരന്റെ കൂടെ വധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട സുഹൃത്തുക്കളാണ് അപകടത്തിൽ പെട്ടത്. തേഞ്ഞിപ്പലം അരീപ്പാറയിൽ നിന്നും പള്ളിക്കൽ ബസാറിലേക്ക് പോകവെയാണ് പാണമ്പ്ര അപകടവളവിൽ നിയന്ത്രണം വിട്ട് കാർ താഴ്ചയിലേക്ക്‌ മറിഞ്ഞത്.ഞായറാഴ്ച  രാവിലെ 10.30 ഓടെയാണ് അപകടനടന്നത്.  അരീപ്പാറ സ്വദേശികളായ ടി അനസ്, കെ കെ നാജിദ് , പി ജയ്സൽ, എം അജ്ഹദ്, ടി ഷഹീദ് എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസക്ക് വിധേയമാക്കി.