പാഠപുസ്‌തകം വൈകുന്നതില്‍ പ്രതിഷേധം ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ തിരൂരും മലപ്പുറത്തും സംഘര്‍ഷം

Story dated:Friday July 10th, 2015,08 13:am
sameeksha sameeksha

dyfi tirurതിരൂര്‍ :സംസ്ഥാനത്ത്‌ സ്‌കൂളുകളില്‍ പാഠപുസ്‌തവിതരണം അനശ്ചിതമായി നീളുന്നതിനെതിരെയും സമരം പെയ്‌ത പ്രവര്‍ത്തകരെ പോലീസ്‌ വേട്ടയാടിയതിലും പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ ഡിഇഓ ഓഫീസ്‌ മാര്‍ച്ചിലും സംഘര്‍ഷം. മലപ്പുറത്തും തിരൂരിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുള്ളി സംഘര്‍ഷത്തെ തുടര്‍ന്ന്‌ രണ്ടിടത്തും പോലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി.
വ്യാഴാഴ്‌ച രാവിലെ പതിനൊന്നര മണിയോടെയാണ്‌ തിരൂരില്‍ കല്ലേറം ലാത്തിചാര്‍ജ്ജുമുണ്ടായത്‌. അരമണിക്കുറോളം പോലീസും സമരക്കാരും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ആറ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌.
മലപ്പുറത്ത്‌ ലാത്തിച്ചാര്‍ജ്ജിനിടെ നാല്‌ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു,. കല്ലേറില്‍ ഡിവൈഎസ്‌പി അഭിലാഷിനും പരിക്കുണ്ട്‌. തിരൂരിലും ലാത്തിച്ചാര്‍ജ്‌ നടന്നു
പോലീസ്‌ ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജില്ലയിലൊട്ടുക്കും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.