പാടം നികത്താന്‍ നീക്കം; തഹസില്‍ദാറെത്തി പൂര്‍വ്വസ്ഥിതിയിലാക്കി

തിരൂരങ്ങാടി: കക്കാട് കുന്നുമ്മല്‍ പാടം പണി മുടക്കിന്റെ മറവില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മണ്ണിട്ട നികത്താനുള്ള നീക്കം റവന്യൂ-പോലീസ് ഉദ്യോഗസ്ഥരുടെ സന്ദര്‍ഭോചിത ജാഗ്രതമൂലം പൊളിഞ്ഞു. പുറമെ നിന്ന് മണ്ണിടിച്ച് പാടം തൂര്‍ക്കനാണ് ശ്രമം നടന്നത്.

പണിമുടക്ക് സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളെല്ലാം അടഞ്ഞുകിടക്കുമ്പോള്‍ യാതൊരു അല്ലലുമില്ലാതെയാണ് സ്വകാര്യവ്യക്തി തൊഴിലാളികളെ വെച്ച് പാടം തൂര്‍ക്കാന്‍ നീക്കങ്ങളാരംഭിച്ചത്. എന്നാല്‍ തിരൂരങ്ങാടി തഹസില്‍ ദാറിന്റെയും തിരൂരങ്ങാടി എസ്‌ഐ സുനിലിന്റെയും നേതൃത്വത്തില്‍ എത്തി നിര്‍ത്തിവെപ്പിക്കുകയും പാടം പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തു.

പോലീസ് റവന്യൂ സംയുക്ത ടീം നടത്തിയ മിന്നല്‍ പരിശോധനയിലാണ് പടം കുളം തോണ്ടി നികത്താനുള്ള നീക്കം പൊളിഞ്ഞത്.കുളം കുഴിച്ചവരെ കൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ പാടം പൂര്‍വ്വ സ്ഥിതിയിലാക്കിയ ശേഷമാണ് മടങ്ങിയ്.

തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ഏക്കര്‍ വയല്‍ ഇതിനകം നികത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നികത്തിയ പാടം പൂര്‍വ്വ സ്ഥിതിയിലാക്കുന്നത്.