പാടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

താനൂര്‍: തെയ്യാലയില്‍ അനധികൃതമായി പാടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തെയ്യാല വെങ്ങാട്ടമ്പലത്തിന് സമീപം കൃഷി നടത്തി വന്നിരുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്താന്‍ ശ്രമം നടത്തിയത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ സ്ഥലത്ത് വയല്‍ നികത്തല്‍ വ്യാപകമാണ്. പ്രദേശവാസികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.