പാചകവാതക സിലിണ്ടറിന് വില കൂട്ടി

Story dated:Monday May 2nd, 2016,12 05:pm

gas cylinderകൊച്ചി:  പാചകവാതക സിലിണ്ടറിന് വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 18 രൂപയും വ്യാവസായിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 20 രൂപ യുമാണ്‌ കൂട്ടിയത്. ഗാര്‍ഹിക ഉപയോഗത്തിന് സബ്സിഡിയോടുകൂടിയ 14 കിലോ സിലിണ്ടറിനാണ് 18 രൂപ കൂട്ടിയത്.
ഇപ്പോള്‍ 541 രൂപ 50 പൈസയായി ഉയര്‍ന്നിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന 19 കിലോയുടെ സിലിണ്ടറിനാണ് 20 രൂപ കൂട്ടിയത്. 1020 രൂപയായിരിക്കും ഈ സിലിണ്ടറിന് ഇന്നുമുതല്‍ വില.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുള്ള വ്യത്യാസത്തിന് അനുസരിച്ചാണ് ഇപ്പോള്‍ പാചകവാതകത്തിന് വില കൂട്ടിയിരിക്കുന്നത്. എല്ലാ മാസവും പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസം വരുത്തുമെന്നാണ് സൂചന. കഴിഞ്ഞദിവസം പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിരുന്നു.