പാചകവാതക സമരം;തിങ്കളാഴ്‌ച മുതല്‍ ഐഒസി പ്ലാന്റുകള്‍ അടച്ചിടും

Story dated:Saturday February 27th, 2016,10 22:am

കൊച്ചി: മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം. ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമരം. തിങ്കളാഴ്ചമുതല്‍ ഐഒസി പ്ലാന്റുകള്‍ അടച്ചിടും.

ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക വിതരണ കേന്ദ്രങ്ങള്‍ അടച്ചിടാനാണ് തീരുമാനം. ഉദയംപേരൂർ പ്ലാന്റിലെ ലോറി ഡ്രൈവർമാരും കരാറുകാരും തമ്മിലുള്ള തർക്കങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല.