പാചകം

പാലക്ക് -കിസ്മിസ് കട്‌ലേറ്റ്

പാലക് ചീര – 4 കെട്ട്
കിസ്മിസ് – 2 ടേബിള്‍ സ്പൂണ്‍
ഉരുളക്കിഴങ്ങ് – 5 എണ്ണം
പുളി പിഴിഞ്ഞത് – അര ടീ സ്പൂണ്‍
ഗരംമസാല – കാല്‍ ടീസ് പൂണ്‍
ജീരകപ്പൊടി – കാല്‍ ടീസ് പൂണ്‍
മുളകുപൊടി – കാല്‍ ടീസ് പൂണ്‍
കാരറ്റ – 2 എണ്ണം
സവാള – 3 എണ്ണം
റൊട്ടിപ്പൊടി – ഒരു ചെറിയ കപ്പ്
നെലക്കടല – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

നെലക്കടല ആറുമണിക്കൂര്‍ കുതിര്‍ത്ത് അരച്ചെടുക്കക. പാലക്ക് ചീര വെള്ളത്തിനിട്ട് തിളപ്പിച്ച് വേവിച്ച് വെക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് വെക്കുക. പാലക്ക് ചീരയ വെള്ളം കളഞ്ഞ് അരച്ച് വെച്ചിരിക്കുന്ന നെക്കടലയ്‌ക്കൊപ്പം ചേര്‍ത്ത് അരച്ചെടുക്കുക. സവാള കൊത്തിയരിഞ്ഞതും, ഗ്രേറ്റ് ചെയ്ത സവാളയും ചേര്‍ത്ത് അല്‍പ്പം എണ്ണയില്‍ വറുത്ത് കോരുക. ഇതെസമയം ഇതോടൊപ്പം തന്നെ കിസ്മിസും വറുത്തുകോരുക. ഈ വറുത്തുവച്ചിരിക്കുന്നവയോടാപ്പം ഉരുളക്കിഴങ്ങും പൊടിച്ച് ചേര്‍ത്ത് വെക്കുക. അരച്ചുവെച്ചിരിക്കുന്ന നെലക്കടല പാലക്ക് പേസ്റ്റിനൊപ്പം തയ്യാറാക്കി വച്ചിരിക്കുന്ന ഈ പച്ചക്കറി കൂട്ടും പിഴിഞ്ഞ് വച്ചിരിക്കുന്ന പുളിയും റൊട്ടിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ച് കട്ടിയായ പേസ്റ്റ് രൂപത്തിലാക്കി ചെറിയ ഉരുളകള്‍ എടുത്ത് കട്‌ലേറ്റ് പരുവത്തിലാക്കി വെക്കുക. ചൂടായ ദോശകല്ലില്‍ കുറച്ചെണ്ണയൊഴിച്ച് തയ്യാറാക്കിവച്ചിരിക്കുന്ന കട്‌ലേറ്റുകള്‍ തിരിച്ചും മറിച്ചും വച്ച് വേവിച്ചെടുക്ക.