പാക്‌ മുന്‍ ക്യാപ്‌റ്റന്‍ സഹീര്‍ അബ്ബാസ്‌ ഐസിസി പ്രസിഡന്റ്‌

abbas-03e1Qബാര്‍ബഡോസ്‌: പാകിസ്ഥാന്‍ മുന്‍ ക്യാപ്‌റ്റന്‍ സഹീര്‍ അബ്ബാസിനെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ പ്രസിഡന്റായി നിയമിച്ചു. ബര്‍ബഡോസില്‍ നടന്ന ഐസിസിയുടെ വാര്‍ഷിക യോഗത്തിലാണ്‌ ഇക്കാര്യത്തെ സംബന്ധിച്ച്‌ തീരുമാനമുണ്ടായത്‌.

പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ അബ്ബാസിന്റെ പേര്‌ നാമനിര്‍ദേശം ചെയതത്‌. 78 ടെസ്റ്റ്‌ മത്സരങ്ങളിലും 62ഏകദിനങ്ങളിലും സഹീര്‍ കളിച്ചിട്ടുണ്ട്‌. ടെസ്റ്റില്‍ 5,062 റണ്‍സും ഏകദിനത്തില്‍ 2572 റണ്‍സും നേടിയിട്ടുണ്ട്‌. മൂന്ന്‌ ലോകകപ്പുകളില്‍ പാകിസ്ഥാനെ നയിച്ചു.