പാക്കിസ്ഥാന്‍ പ്രസിഡന്റ് നാളെ ദില്ലിയിലെത്തും.

ദില്ലി: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നാളെ ദില്ലിയിലെത്തും.

അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതിനാണ് ആസിഫ് അലി ദില്ലിയിലെത്തുന്നത്. പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിങിനൊപ്പം സര്‍ദാരി ഉച്ചവിരുന്നില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും കൂടികാഴ്ചയില്‍ ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന പല വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.