പാക്കിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് 127 മരണം

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ഇസ്ലാമാബാദ് ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകര്‍ന്ന് 127 പേര്‍ മരണപ്പെട്ടു. പ്രാദേശിക വിമാന കമ്പനിയായ ഭോജ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. 9 ജോലിക്കാരടക്കം 118 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. കറാച്ചിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് കരുതുന്നു. 20 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാന്റ് ചെയ്യുന്നതിന് മുമ്പേതന്നെ വിമാനത്തിന് തീപിടിച്ചതായി സംശയമുണ്ട്.

2010 ല്‍ പാക്കിസ്ഥാനില്‍ 152 യാത്രക്കാരുമായി ഇസ്ലാമാബാദിലെ പര്‍വ്വത നിരകളില്‍ എയര്‍ ബ്ലു കമ്പിനിയുടെ എയര്‍ബസ് തകര്‍ന്നു വീണതാണ് ഇതിനുമുമ്പത്തെ വലിയ വിമാന ദുരന്തം.