പാക്കിസ്ഥാനില്‍ നിന്നുവന്ന ട്രെയ്‌നില്‍ മയക്കുമരുന്നും ആയുധ ശേഖരവും.

വാഗ: പാക്കിസ്ഥാനില്‍ നിന്നും ദില്ലിയിലേക്ക് വരുന്ന സംഝോധ എക്‌സ്പ്രസ്സില്‍ വലിയ അളവില്‍ മയക്കുമരുന്നും വന്‍ ആയുധ ശേഖരവും കണ്ടെത്തി.

വാഗ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ സുരക്ഷ വിഭാഗം പരിശോധന നടത്തുന്നതിനിടയിലാണ് ഇത്് കണ്ടെത്തിയത്.

ഹെറോയിന്‍ ഒരു കിലോയുടെ നൂറ്റയൊന്നെണ്ണമുള്ള പാക്കറ്റുകളിലാണ് കണ്ടത്. രാജ്യത്തേക്ക്് മയക്കുമരുന്ന് കടത്തുന്ന ഇടനാഴിയായി പഞ്ചാബ് മാറിക്കഴിഞ്ഞതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആയുധ ശേഖരത്തിന്റെ സ്വഭാവത്തെപറ്റി വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവന്നിട്ടില്ല.