പാക്കിസ്ഥാനില്‍ ആരാധനാലയം ബോംബിട്ട് തകര്‍ത്തു.

പാക്കിസ്ഥാന്‍ : പെഷ്‌വാറില്‍ സൂഫി ആരാധനാലയം തീവ്രവാദികള്‍ ബോംബുവെച്ച് തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റുപ്പറ്റിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പെഷ്‌വാറില്‍ ഉണ്ടായിരിക്കുന്ന മൂന്നാമത്തെ തീവ്രവാദി ആക്രമണമാണിത്.

ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ ചംകാനിയിലെ പന്ധു ബാബ ആരാധനാലയമാണ് പൂര്‍ണമായി തകര്‍ന്നത്. ഇതെ ദിവസം തന്നെ ചംകാനി ഗ്രാമത്തിലെ മിയാന്‍ ഉമര്‍ബാബ സൂഫി ആരാധനാലയത്തില്‍ സ്ഥാപിച്ച ബോംബ് പോലീസെത്തി നിര്‍വീര്യമാക്കിയിരുന്നു.

തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നൗഷേരയിലെ ഗ്രാന്‍ഡ് ട്രങ്ക്‌റോഡ് ഉപരോധിച്ചു.