പാകിസ്‌താന്റെ വിസ വാഗ്‌ദാനം അനുപം ഖേര്‍ നിരസിച്ചു

anupam-kherദില്ലി: വിസ അനുവദിയ്‌ക്കാമെന്ന പാകിസ്‌താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന്റെ വാഗ്‌ദാനം നടന്‍ അനുപം ഖേര്‍ നിരസിച്ചു. കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനിരുന്ന തനിക്ക്‌ പാകിസ്‌താന്‍ വിസ നിഷേധിച്ചതായി അനുപം ഖേര്‍ പറഞ്ഞു. എന്നാല്‍ അനുപം ഖേര്‍ വിസയ്‌ക്ക്‌ അപേക്ഷിച്ചിട്ടല്ലെന്നായിരുന്നു ദില്ലിയിലെ പാകിസ്‌താന്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു.

അനുപം ഖേറിന്‌ വിസ നിഷേധിച്ചിട്ടില്ലെന്നും അദേഹം പക്ഷേ നല്‍കിയാലുടന്‍ വിസ ഉറപ്പാക്കുമെന്നും ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്‌ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്ന്‌ 18 ക്ഷണിയ്‌ക്കപ്പെട്ട അതിഥികളില്‍ തനിയ്‌ക്ക്‌ മാത്രം വിസ നിഷേധിച്ചെന്നാണ്‌ അനുപം ഖേര്‍ ആരോപിച്ചത്‌. പാക്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ്‌ തനിയ്‌ക്ക്‌ വിസ നിഷേധിച്ചതെന്നും അദേഹം ആരോപിച്ചു.