പാകിസ്ഥാന്‍ പുകയുന്നു; ഗിലാനി രാജിസന്നദ്ധത അറിയിച്ചു.

ഇസ്ലാമാബാദ്:  പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി രാജിസന്നദ്ധത അറിയിച്ചു. സര്‍ക്കാറും സൈന്യവും തമ്മില്‍ ഇപ്പോഴത്തെ സംഘര്‍ഷത്തിന് വഴിയൊരിക്കിയ രഹസ്യ കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോടതിയക്ഷ്യത്തിന് നോട്ടീസയച്ചത്. ജനുവരി 19ന് കോടതി മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട സംഭവത്തെതുടര്‍ന്ന് പട്ടാള അട്ടിമറി ഭയന്ന് പ്രസ്ഡന്റ് ആസിഫലി സര്‍ദാരി യു.എസ് നേതൃത്വത്തിന്റെ സഹായംതേടി കത്ത് നല്‍കി എന്നതാണ് കേസിന്നാധാരം.
കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രിക്കെതിരെ ശിക്ഷാനടപടകള്‍ പ്രഖ്യാപച്ചാല്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് സൈനീക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.