പാകിസ്ഥാനില്‍ കല്‍ക്കരിഖനി ഇടിഞ്ഞ്‌ ഏഴ്‌ പേര്‍ മരിച്ചു

Story dated:Sunday March 13th, 2016,01 03:pm

COAL-MINE-ACCIDENTഇസ്ലാമാബാദ്‌: പാകിസ്ഥാനില്‍ കല്‍കരി ഖനി ഇടിഞ്ഞ്‌ വീണ്‌ ഏഴ്‌ പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക്‌ പരിക്കേറ്റു. പാകിസ്ഥാനിലെ വടക്ക്‌ പടിഞ്ഞാറന്‍ മേഖലയിലെ ഓറക്‌സായിയലെ കല്‍ക്കരി ഖനിയിലാണ്‌ ശനിയാഴ്‌ച രാത്രി അപകടമുണ്ടായത്‌. 48 ഓളം പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്‌.

പാകിസ്ഥാനിലെ വടക്കന്‍ മേഖലയില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ്‌ ഖനിയില്‍ അപകടമുണ്ടായത്‌. അപകട സമയത്ത്‌ 65 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തം ഇപ്പോഴും തുടരുകയാണ്‌.

സംഭവസ്ഥലത്തുവച്ചുതന്നെ ഏഴ്‌ പേര്‍ മരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്വേശിപ്പിച്ചിരിക്കുകയാണ്‌. അതെസമയം മരണ സംഖ്യ കൂടുമെന്നാണ്‌ റിപ്പോര്‍ട്ട്‌.