പള്ളിയിലും കള്ളന്‍ കയറി

പരപ്പനങ്ങാടി: ഒരാഴ്ച്ചയോളമായി പരപ്പനങ്ങാടി റെയില്‍വേ ഗേറ്റിനടുത്ത് നടക്കുന്ന കള്ളന്റെ വിളയാട്ടങ്ങള്‍ക്ക് അറുതിയായില്ല. അവസാനം പള്ളിയിലും കള്ളനെത്തി. പരപ്പനങ്ങാടിയിലെ ഏറ്റവും പഴക്കം ചെന്ന പനയത്തില്‍പള്ളിയിലാണ് ബുധനാഴ്ച രാത്രിയില്‍ കള്ളന്‍ കയറിയത്. പള്ളിയിലെ ഭണ്ഡാരം തുറന്ന് പണം മോഷ്ടിച്ചത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മോഷ്ടാവെന്ന് സംശയിച്ച് ഒരാളെ നാട്ടുകാര്‍ പിടികൂടിയിരുന്നെങ്കിലും വീണ്ടും കള്ളനെത്തിയത് നാട്ടുകാരെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. സ്‌ക്വാഡിറങ്ങി കള്ളനെ പിടികൂടുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് പരപ്പനാട് റസിഡന്‍ഷ്യലിലെ അംഗങ്ങള്‍.

എന്നാല്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട അധികാരികള്‍ ഇപ്പോഴും ഉറക്കമുണര്‍ന്നിട്ടില്ല.

പരപ്പനങ്ങാടിയില്‍ മോഷ്ടാവെന്ന് സംശയിക്കന്നയാളെ പിടികൂടി.